കോഴിക്കോട്: ജില്ല നിയമ സേവന അതോറിറ്റിയും ദേശീയ വനിത കമ്മിഷനും സംയുക്തമായി വിധാൻ സെ സമാധാൻ എന്ന പദ്ധതിയിൽ ഉൾപ്പെടുത്തി സ്ത്രീകൾക്ക് നിയമ ബോധവത്ക്കരണം നൽകി. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. കെ.അനിത അധ്യക്ഷത വഹിച്ചു. ജില്ല നിയമ സേവന അതോറിറ്റി സെക്രട്ടറിയും സിവിൽ ജഡ്ജുമായ ടി.ആൻസി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ജോബി സലാസ്, അഡ്വ. രാധാകൃഷ്ണൻ, അഡ്വ. നൂർബീന റഷീദ് എന്നിവർ പ്രസംഗിച്ചു. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈ.പ്രസിഡന്റ് ടി.എം.ശശി സ്വാഗതവും ജില്ലാ നിയമ സേവന അതോറിറ്റി ലീഗൽ വോളന്റിയർ ചന്ദ്രൻ ഇയ്യാട് നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |