കുറ്റ്യാടി: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തെ ശബ്ദവ്യത്യാസങ്ങളിലൂടെ പുനരാവിഷ്ക്കരിച്ച് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കാണികളുടെ മനംകവർന്ന് എ ഗ്രേഡ് കരസ്ഥമാക്കിയ കുറ്റ്യാടി ഗവ. ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥി വി.വി. അൻജിത്തിന് ബി.ജെ.പി പ്രവർത്തകരുടെ സ്നേ ഹാദരം. ചെറിയ ക്ലാസുകളിൽ പഠിക്കുമ്പോഴെ സ്വയം ആർജി ച്ച് മത്സരവേദികളിലെത്തിയിരു ന്ന അൻജിത്ത് ഒട്ടേറെ സമ്മാനങ്ങൾ വാരിക്കൂട്ടിയിട്ടുണ്ട്. ഊരത്ത് വലിയവീട്ടിൽ സജിത്ത് -ശ്രീജ ദമ്പതിമാരുടെ മകനാണ്. ബി.ജെ.പി കുറ്റ്യാടി നിയോ ജകമണ്ഡലം പ്രസിഡന്റ് ഒ.പി. മഹേഷ് ഉപഹാരം സമ്മാനിച്ചു. ബി.ജെ.പി ബൂത്ത് പ്രസിഡന്റ് രാജീവൻ കൊല്ലോറ്റ, സെക്രട്ടറി ദിനേശൻ നൊട്ടിക്കണ്ടി തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |