കുന്ദമംഗലം: കോഴിക്കോട് ജില്ലാ യൂത്ത് വോളിബോൾ ചാമ്പ്യൻഷിപ്പിൽ കാരന്തൂർ പാറ്റേൺ ടീം ജേതാക്കളായി. ജില്ലാ വോളിബോൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടന്ന മത്സരത്തിൽ ഒമ്പത് ടീമുകൾ പങ്കെടുത്തു. സംസ്ഥാന മാസ്റ്റേഴ്സ് വോളി ചെയർമാൻ സൂര്യ ഗഫൂർ ഉദ്ഘാടനം ചെയ്തു. ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ മത്സരത്തിൽ എസ്.എൻ.കോളേജ് വടകരയെ പരാജയപ്പെടുത്തിയാണ് പാറ്റേൺ ജേതാക്കളായത്. കനറാ ബാങ്ക് കുന്ദമംഗലം ബ്രാഞ്ച് മാനേജർ രാഗേഷ് ട്രോഫി വിതരണം ചെയ്തു. പാറ്റേൺ സെക്രട്ടറി സി. യൂസഫ് സ്വാഗതം പറഞ്ഞു. 16 മുതൽ 19 വരെ ചാലക്കുടിയിൽ നടക്കുന്ന സംസ്ഥാന യൂത്ത് ചാമ്പ്യൻഷിപ്പിനുള്ള ജില്ലാ ടീമിനെ ജില്ലാ വോളിബോൾ അസോസിയേഷൻ സെക്രട്ടറി കെ.കെ.മുസ്തഫ പ്രഖ്യാപിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |