SignIn
Kerala Kaumudi Online
Friday, 23 October 2026 1.45 AM IST

യുവജനദിനാഘോ​ഷം  ജില്ലാ റാലി ​ 

lockel
ദേശീയ യുവജനദിനാഘോ​ഷം: ജില്ലാ ​ റാലി ​

കോഴിക്കോട്:ദേശീയ യുവജനദിനാഘോഷത്തിന്റെയും വോട്ടേഴ്സ് ദിനത്തിന്റെയും ഭാഗമായി ജില്ലാ ഭരണകൂ​ടം,​ ജില്ല​ നാഷണൽ സർവീസ് സ്കീം​, ജില്ലാ ഇലക്ഷൻ വകു​പ്പ് , ഇലക്ഷൻ ലിറ്ററസി ക്ല​ബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ എൻ.എസ്.എസ് വോളന്റിയർമാർ റാലി നടത്തി. സാമൂതിരി ഗുരുവായൂരപ്പൻ കോളേജിൽ ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ് റാലി ഫ്ലാഗ്ഒഫ് ചെയ്തു. ഡെപ്യൂട്ടി കളക്ടർ ശീതൽ കെ. ​പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് , പി.കെ. കോളേജ് മാത്തറ, മലബാർ ക്രിസ്റ്റ്യൻ കോളേജ്, ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജ് മീഞ്ചന്ത എന്നീ എൻ.എസ്എസ് യൂണിറ്റിലെ അഞ്ഞൂറോളം വോളന്റിയർമാർ റാലിയിൽ പങ്കെടുത്തു. ഗുരുവായൂപ്പൻ കോളേജ് പ്രിൻസിപ്പൽ ഡോ. ബി. രജനി അ​ദ്ധ്യക്ഷത വഹി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL