കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് 2023-24 വാർഷിക പദ്ധതി യിൽ ഉൾപ്പെടുത്തി കൃഷി ചെയ്ത മഞ്ഞൾ കൃഷി വിളവെടുത്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ബാബുരാജ് ഉദ്ഘാടനം ചെയ്തു. ബ്ലേക്ക് വൈസ് പ്രസിഡന്റ് ചൈത്ര വിജയൻ അദ്ധ്യക്ഷത വഹിച്ചു. മൂടാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.കെ ശ്രീകുമാർ, ബ്ലോക്ക് സ്ഥിരം സമിതി ചെയർമാൻമാരായ കെ ജീവാനന്ദൻ, കെ അഭിനീഷ്, ബിന്ദു സോമൻ, ഗ്രാമ പഞ്ചായത്ത് സ്ഥിരംസമിതി ചെയർപേഴ്സൺ അഖില, വാർഡ് മെമ്പർ ഷഹീർ, നന്ദിത, സജീന്ദ്രൻ, മാധവൻ എന്നിവർ പ്രസംഗിച്ചു. വിളവെടുക്കുന്ന മഞ്ഞൾ കർഷകരിൽ നിന്ന് ശേഖരിച്ച് മൂല്യ വർദ്ധിത ഉത്പന്നങ്ങൾ ഉണ്ടാക്കി ബ്ലോക്ക് പഞ്ചായത്തിന്റെ പേരിൽ വിപണിയിൽ ഇറക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |