SignIn
Kerala Kaumudi Online
Thursday, 22 October 2026 6.45 PM IST

ഓട്ടോ തൊഴിലാളികൾ പ്രതിഷേധിച്ചു

1
പയ്യോളി നഗരസഭയ്ക്ക് മുന്നിൽ ഓട്ടോ കോഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽനടത്തിയ പ്രതിഷേധം

പയ്യോളി: ഓട്ടോറിക്ഷകൾക്ക് പെർമിറ്റിന് ആവശ്യമായ അനുമതിപത്രം നഗരസഭ ഉടൻ നൽകുക, തൊഴിലാളികളുടെ ജീവിതമാർഗം തടസപ്പെടുത്തുന്ന നടപടി അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് പയ്യോളി നഗരസഭയ്ക്ക് മുന്നിൽ ഓട്ടോ കോഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചു. മോട്ടോർ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) കൊയിലാണ്ടി ഏരിയ സെക്രട്ടറി എ.സോമശേഖരൻ ഉദ്ഘാടനം ചെയ്തു. കെ. പി.റഷീദ് അദ്ധ്യക്ഷത വഹിച്ചു. എസ് .ടി .യു ജില്ലാ വൈസ് പ്രസിഡന്റ് കെ.പി.സി ഷുക്കൂർ, ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡന്റ് മനോജ് എൻ എം , എ.ഐ .ടി .യു .സി ജില്ലാ കമ്മിറ്റി അംഗം സന്തോഷ് കുന്നുമ്മൽ , സുബീഷ് എന്നിവർ പ്രസംഗിച്ചു. റിനീഷ് സി .ടി സ്വാഗതവും ഭാസ്കരൻ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL