SignIn
Kerala Kaumudi Online
Thursday, 22 October 2026 5.45 PM IST

രണ്ടാംഘട്ടം 15ന് ആരംഭിക്കും ജില്ലയെ മാലിന്യമുക്തമാക്കാൻ 17,000 അയൽക്കൂട്ടങ്ങൾ

kudumsree
അയൽക്കൂട്ടങ്ങൾ

കോഴിക്കോട്: ജില്ലയെ മാലിന്യ മുക്തമാക്കാൻ 17,000 അയൽക്കൂട്ടങ്ങൾ. മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായാണ് അയൽക്കൂട്ടങ്ങൾ രംഗത്തിറങ്ങുന്നത്. ജില്ലയിൽ 27, 699 അയൽക്കൂട്ടങ്ങളാണുള്ളത്‌. ഇതിൽ പ്രത്യേകം തയാറാക്കിയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ എ.ഡി.എസിന്റെ നേതൃത്വത്തിൽ നടത്തിയ ആദ്യ ഘട്ട ഗ്രേഡിംഗിലാണ് 17,000 ഹരിത അയൽക്കൂട്ടങ്ങൾ എന്ന പട്ടികയിലേക്ക് തെരഞ്ഞെടുത്തത്. സ്വന്തം വീടം പരിസരവും ശുചീകരിച്ചും, പ്സാസ്റ്റിക് ഉപയോഗം പരമാവധി കുറച്ചും പ്രദേശത്തെ വീടുകളിൽ മാലിന്യസംസ്‌കരണ സംവിധാനം ഉറപ്പാക്കിയുമാണ് ജില്ലയെ മാലിന്യ മുക്തമാക്കാനുള്ള പ്രവർത്തനങ്ങളിൽ അയൽക്കൂട്ടങ്ങൾ പങ്കാളികളാകുന്നത്. മാർച്ചിൽ സമ്പൂർണ മാലിന്യമുക്ത ജില്ലയെന്ന ലക്ഷ്യം കൈവരിക്കാനിരിക്കെ 63 ശതമാനം കുടുംബശ്രീകൾ ഹരിത അയൽക്കൂട്ടങ്ങളായെന്നത്‌ മാലിന്യസംസ്‌കരണ രംഗത്ത്‌ ശ്രദ്ധേയമായ ചുവടുവെപ്പാണ്‌. നരിപ്പറ്റ, മരുതോങ്കര പഞ്ചായത്തുകളിലെ സി.ഡി.എസും എ.ഡി.എസുകളും അയൽക്കുട്ടങ്ങളും സമ്പൂർണ ഹരിത അയൽക്കൂട്ടമായി പ്രഖ്യാപിച്ചു. ജില്ലയിൽ ഈ ലക്ഷ്യം കൈവരിക്കുന്ന ആദ്യപഞ്ചായത്തായി നരിപ്പറ്റ മാറി. പദ്ധതിയുടെ രണ്ടാം ഘട്ടം 15 ന് ആരംഭിക്കും. ആദ്യഘട്ട സർവേയിൽ 60 - ൽ താഴെ മാർക്ക്‌ നേടിയവരെ പ്രത്യേകമായി പരിഗണിച്ച്‌ മെച്ചപ്പെടുത്താൻ അവസരങ്ങൾ നൽകിയിരുന്നു. ഇവരെയാണ് രണ്ടാം ഘട്ടത്തിൽ പരിഗണിക്കുന്നത്.

പദ്ധതി ഇങ്ങനെ

സംസ്ഥാന കുടുംബശ്രീ മിഷൻ തയ്യാറാക്കുന്ന ഏകീകൃത രീതിയിലെ ഫോമുകളിലെ വിവരങ്ങൾ സ‌ർവേ വഴി ശേഖരിച്ച് ഗ്രേഡിംഗ് നടത്തി സി.ഡി.എസ്‌ തലത്തിൽ ലഭ്യമാക്കും. ഒമ്പത്‌ മാനദണ്ഡങ്ങളിൽ പരമാവധി 100 മാർക്ക്‌ നേടണം. 60 മാർക്കിൽ കൂടുതൽ നേടുന്നവരെ ഹരിത അയൽക്കൂട്ടമായി പ്രഖ്യാപിക്കും. ഇങ്ങനെ തെരഞ്ഞെടുക്കപ്പെടുന്നവർക്ക്‌ സാക്ഷ്യപത്രം നൽകും. ആദ്യഘട്ട സർവേയിൽ 60 - ൽ താഴെ മാർക്ക്‌ നേടുന്നവരെ പ്രത്യേകമായി പരിഗണിച്ച്‌ മെച്ചപ്പെടുത്താൻ പ്രവർത്തനങ്ങളും നടത്തും. വീണ്ടും സർവേയും ഗ്രേഡിംഗും നടത്തും. കുടുംബശ്രീ ജില്ലാ മിഷൻ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ രൂപീകരിച്ച കോർ കമ്മിറ്റിക്കാണ് നടത്തിപ്പ് ചുമതല.

 ഹരിത അയൽക്കൂട്ടങ്ങൾ എങ്ങനെ

1.അംഗങ്ങളുടെ വീടുകളിലെ മാലിന്യസംസ്‌കരണ രീതി

2.അയൽക്കൂട്ടത്തിന്റെ പ്രവർത്തനങ്ങളിലെ ഹരിതചട്ടം പാലിക്കൽ

3.പ്രദേശത്തെ വീടുകളിൽ മാലിന്യസംസ്‌കരണ സംവിധാനം ഉറപ്പാക്കാൻ നടത്തിയ ഇടപെടൽ,

4.പൊതുസ്ഥലങ്ങളിലെ മാലിന്യം തള്ളുന്നത് തടയാൻ ഏറ്റെടുത്ത പ്രവർത്തനങ്ങൾ,

5.നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ ഉപയോഗം തടയാനുള്ള പ്രവർത്തനങ്ങൾ,

6.വൃത്തിയുള്ള പാതയോരങ്ങൾക്കായുള്ള പ്രവർത്തനങ്ങൾ,

7.പരിസരശുചീകരണ പ്രവർത്തനങ്ങൾ


'ജില്ലയിലെ മുഴുവൻ കുടുംബശ്രീകളും ഹരിത കുടുംബശ്രീയാകാനുള്ള പ്രവർത്തനങ്ങൾ ധ്രുതഗതിയിലാണ്''-പി.സി കവിത, കുടുംബശ്രീ ജില്ലാ മിഷൻ കോഓർഡിനേറ്റർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL