കോഴിക്കോട്: ക്ഷീര വികസന വകുപ്പിന്റെയും ക്ഷീര സഹകരണ സംഘങ്ങളുടെയും ആഭിമുഖ്യത്തിൽ ജില്ലാ ക്ഷീര കർഷക സംഗമം 'ക്ഷീരതാരകം' 23, 24 തിയതികളിൽ നടക്കും. തേക്കുംകുറ്റി മുരിങ്ങംപുറായ് ഉദയഗിരി ഓഡിറ്റോയത്തിൽ രാവിലെ 10.30 ന് മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. കന്നുകാലി പ്രദർശനോദ്ഘാടനം 23ന് കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് നിർവഹിക്കും. ഗോസുരക്ഷാ ക്യാംപ്, ഡയറി എക്‌സ്‌പോ, സഹകരണ ശിൽപശാല, വ്യക്തിത്വ വികസന ക്ലാസ്, ക്ഷീര കർഷക സെമിനാർ, ഡയറി ക്വിസ്, കലാ സന്ധ്യ, മെഡിക്കൽ ക്യാംപ്, ക്ഷീരകർഷകരെ ആദരിക്കൽ, സമ്മാനദാനം എന്നിവയും നടക്കുമെന്ന് ക്ഷീര വികസനവകുപ്പ് ഡെപ്യൂട്ടിഡയറക്ടർ സുരേഖനായർ, സംഘാടകസമിതി ചെയർമാൻ യു.പി മരക്കാർ, കെ.എം ജീജ, എൻ.ശ്രീകാന്തി, എസ്.ഹിത എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
