കോഴിക്കോട് : 14-ാമത് സേവക് ഉത്തരമേഖല നഴ്സറി കലോത്സവം ഫെബ്രുവരി 8,9 തിയതികളിൽ പുതിയറ ഹയർസെക്കന്ററി സ്കൂളിൽ നടക്കും. ഫെബ്രുവരി എട്ടിന് രാവിലെ 10 മണിക്ക് തോട്ടത്തിൽ രവീന്ദ്രൻ എം.എൽ,എ പരിപാടി ഉദ്ഘാടനം ചെയ്യും. സർഗ പ്രതിഭയായി തെരഞ്ഞെടുക്കപ്പെടുന്ന കുട്ടിക്ക് 10000 രൂപ ക്യാഷ് അവാർഡ് സമ്മാനമായി നൽകും. ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന സ്കൂളിന് ട്രോഫുയും ക്യാഷ് അവാർഡും നൽകും. പങ്കെടുക്കാൻ താൽപര്യമുള്ളവർ 9847074423 എന്ന നമ്പറിൽ ബന്ധപ്പെടുക. വാർത്താസമ്മേളനത്തിൽ സേവക് ചെയർമാൻ പി.ദിവാകരൻ, മുരളീധരൻ പറയഞ്ചേരി, കെ.സുരേഷ് ബാബു, ചിത്രേഷ് കെ.വി എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |