SignIn
Kerala Kaumudi Online
Thursday, 22 October 2026 4.53 PM IST

അപകടകരമായ റീൽസ് ചിത്രീകരണം വരനും കാറിൽ സഞ്ചരിച്ചവർക്കുമെതിരെ കേസ്

www
വിവാഹ ഘോഷയാത്രയിലെ വാഹനങ്ങളുടെ അപകടകരമായ യാത്ര

നാദാപുരം: വിവാഹ യാത്രക്കിടയിൽ കാറിൽ സഞ്ചരിച്ച് അപകടകരമായ രീതിയിൽ റീൽസ് ചിത്രീകരിച്ച സംഭവത്തിൽ വരൻ്റെയും ഒപ്പം കാറിൽ സഞ്ചരിച്ച യുവാക്കൾക്കെതിരെയും വളയം പൊലീസ് കേസെടുത്തു. കല്ലാച്ചി സ്വദേശി അർഷാദിനെതിരെയാണ് കേസ് എടുത്തത്. വിവാഹഘോഷ യാത്രയിൽ പങ്കെടുത്ത രണ്ട് വാഹനങ്ങൾ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. എട്ട് വാഹനങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. വളയം പുളിയാവ് റോഡിൽ കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. അശ്രദ്ധയോടെയും മനുഷ്യ ജീവന് ഭീഷണി ഉയർത്തുന്ന വിധത്തിൽ കാർ ഓടിച്ചതായും റോഡിൽ പടക്കം പൊട്ടിച്ച് വാഹനങ്ങൾക്കും പൊതുജനങ്ങൾക്കും മാർഗതടസം സൃഷ്ടിച്ചതായുമാണ് കേസ്. കല്ലാച്ചി ഇയ്യങ്കോട് നിന്ന് വളയം പുളിയാവിലേക്ക് പുറപ്പെട്ട വിവാഹ സംഘം വഴി നീളെ കാറുകളിലെ ഇരുവശത്തുമുള്ള വാതിലുകൾ തുറന്ന് അതിൽ ഇരുന്ന് യാത്ര ചെയ്തും ഇടക്ക് കാറിൽ നിന്നിറങ്ങി നടുറോഡിൽ പടക്കങ്ങൾ കൂട്ടമായിട്ട് പൊട്ടിച്ചും പൂത്തിരി കത്തിച്ച് നൃത്തം ചെയ്തും റീൽസ് ചിത്രീകരിച്ചിരുന്നു. ഇതിനിടയിൽ വിവാഹ സംഘത്തിന് പിന്നിൽ നിന്ന് വാഹനങ്ങളെയും പൊതുജനങ്ങളെയും കടത്തിവിട്ടതുമില്ല. നാല് കിലോമീറ്ററോളം ദൂരമാണ് മറ്റ് വാഹനങ്ങളെ തടഞ്ഞ് വെച്ചത്. ഈ ദൃശ്യങ്ങൾ പിന്നീട് റീൽസ് ആക്കി സോഷ്യൽ മീഡിയകളിൽ പ്രചരിപ്പിക്കുകയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL