SignIn
Kerala Kaumudi Online
Thursday, 22 October 2026 7.52 PM IST

ഇനി ഞാൻ ഒഴുകട്ടെ' ബ്ലോക്ക് തല ഉദ്ഘാടനം

w
'ഇനി ഞാൻ ഒഴുകട്ടെ'ജനകീയ ക്യാമ്പയിൻ എൻ. പി ബാബു ഉദ്ഘാടനം ചെയ്യുന്നു

പേരാമ്പ്ര: നീർച്ചാലുകളുടെയും ജലസ്രോതസ്സുകളുടെയും പുനരുജ്ജീവനം ലക്ഷ്യമിട്ട് ഹരിതകേരളം മിഷൻ ആരംഭിച്ച ഇനി ഞാൻ ഒഴുകട്ടെ ജനകീയ ക്യാമ്പയിനിന്റെ പേരാമ്പ്ര ബ്ലോക്ക് തല ഉദ്ഘാടനം നൊച്ചാട് ഗ്രാമപഞ്ചായത്തിലെ വാല്യക്കോട് നടത്തോടിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ. പി ബാബു ഉദ്ഘാടനം ചെയ്തു. നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാരദ പട്ടേരിക്കണ്ടി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റ് സി കെ പാത്തുമ്മ , കെ. കെ ലിസി, ശോഭന വൈശാഖ്, ലിജോ ജോസഫ് കെ. ശ്രീധരൻ, ബിന്ദു അമ്പാളി,
എം സിന്ധു, യോഗേഷ്, വിസി ഭാസ്‌കരൻ, കെ പ്രേമൻ തുടങ്ങിയവർ പ്രസംഗിച്ചു. വല്യക്കോട് കൂവലതാഴ തോട് ഒരുകിലോ മീറ്റർ ദൂരമാണ് പദ്ധതിയുടെ ഭാഗമായി ഏറ്റെടുത്തിരിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL