കോഴിക്കോട്: സുന്നി മാനേജ്മെന്റ് അസോസിയേഷൻ (എസ്.എം.എ)ജില്ലാ സമ്മേളനം 30 ന് പേരാമ്പ്രയിൽ നടക്കും. മദ്രസാ പ്രസ്ഥാനവും മൂല്യബോധവും എന്ന പ്രമേയത്തെ ആസ്പദമാക്കി സമസ്ത സെന്റിനറിയുടെ ഭാഗമായാണ് സമ്മേളനം. രാവിലെ ഒമ്പതിന് സ്വാഗതസംഘം ചെയർമാൻ സൈൻ ബാഫഖി പതാക ഉയർത്തും. കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ അഡ്വ.ഹുസൈൻ സഖാഫി ചുള്ളിക്കോട് ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം എസ് .എം .എ സംസ്ഥാന പ്രസിഡന്റ് കെ .കെ .അഹമ്മദ്കുട്ടി മുസ്ലിയാർ കട്ടിപ്പാറ ഉദ്ഘാടനം ചെയ്യും. സമസ്ത സെക്രട്ടറി പേരോട് അബ്ദുറഹ്മാൻ സഖാഫി മുഖ്യപ്രഭാഷണം നടത്തും. വാർത്താ സമ്മേളനത്തിൽ ഡോ. അവേലത്ത് സ്വബൂർ തങ്ങൾ, കെ.എം.അബ്ദുൽ ഹമീദ്, എൻ.സി.കോയക്കുട്ടി ഹാജി, സ്വലാഹുദ്ധീൻ മുസ്ലിയാർ കുറ്റിക്കാട്ടൂർ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |