SignIn
Kerala Kaumudi Online
Thursday, 22 October 2026 7.52 PM IST

ബി.ജെ.പി മണ്ഡലം കൺവെൻഷൻ

photo
ബി.ജെ.പി. ബാലുശ്ശേരി നിയോജക മണ്ഡലം കൺവെൻഷൻ യുവമോർച്ച സംസ്ഥാന പ്രസിഡൻ്റ് പ്രഫുൽ കൃഷ്ണ ഉദ്ഘാടനം ചെയ്യുന്നു

ബാലുശ്ശേരി: ബി.ജെ.പി ബാലുശ്ശേരി മണ്ഡലം കൺവെൻഷനും ഭാരവാഹി സ്ഥാനാരോഹണവും യുവമോർച്ച സംസ്ഥാന പ്രസിഡന്റ് പ്രഫുൽ കൃഷ്ണ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ ഇടതു സർക്കാർ അഴിമതിയിൽ മുങ്ങിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. പി പി കിറ്റ് ഇടപാടും മദ്യനയവും സർക്കാരിനെ നാണംകെടുത്തിയിരിക്കുകയാണ്. നിയോജകമണ്ഡലം മുൻ പ്രസിഡന്റ് ബബീഷ് ഉണ്ണികുളം അദ്ധ്യക്ഷത വഹിച്ചു . മണ്ഡലം പ്രസിഡന്റായി ഷൈനി ജോഷി ചുമതല ഏറ്റെടുത്തു. ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് വി.വി രാജൻ, മേഖല ഭാരവാഹികളായ എൻ. പി.രാമദാസ്, എം.സി ശശീന്ദ്രൻ, ജില്ലാ ഭാരവാഹികളായ ടി.ബാലസോമൻ, ടി. ദേവദാസ്, കെ.കെ.ഗോപിനാഥൻ, മണ്ഡലം ഭാരവാഹികളായ റീന ഉണ്ണികുളം, ബീന കാട്ടുപറമ്പത്ത്, വിമല കുമാരി മഠത്തിൽ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL