കുറ്റ്യാടി: ഹോപ്പ് ബ്ലഡ് ഡോണേഴ്സ് ഗ്രൂപ്പ് കുറ്റ്യാടി വിംഗും വ്യാപാരി വ്യവസായി ഏകോപന സമിതി കുറ്റ്യാടി യൂണിറ്റും സംയുക്തമായി തലശ്ശേരി മലബാർ കാൻസർ സെന്ററുമായി സഹകരിച്ച് രക്തദാന ക്യാമ്പ് നടത്തി. കുറ്റ്യാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.ടി.നഫീസ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗം എ.സി മജീദ് അദ്ധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ഒ.വി.ലത്തീഫ് മുഖ്യപ്രഭാഷണം നടത്തി. എ.എസ്.ഐ ബിജു പശുക്കടവ്, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വഹീദ പാറേമ്മൽ, മലബാർ ക്യാൻസർ സെന്റർ ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫീസർ ഡോ. അഞ്ചു, നാദാപുരം ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.സി സുബൈർ തുടങ്ങിയവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |