തൊട്ടിൽപാലം: വന്യമൃഗ ആക്രമണങ്ങളിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കുക, കാർഷിക മേഖലയിലെ തകർച്ച പരിഹരിക്കുക, ബഫർ സോൺ, ഇ എസ് എ വിഷയത്തിൽ കേന്ദ്രം ഇടപെടുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ നയിക്കുന്ന മലയോര സമര യാത്രയ്ക്ക് കർഷക കോൺഗ്രസ് നാദാപുരം നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തൊട്ടിൽപ്പാലത്ത് ഐക്യദാർഢ്യ പ്രഖ്യാപന റാലി നടത്തി. കാവിലുംപാറ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജമാൽ കോരങ്ങോട്ട് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് സോജൻ ആലക്കൽ അദ്ധ്യക്ഷത വഹിച്ചു. കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കോരങ്കോട്ട് മൊയ്തു മുഖ്യപ്രഭാഷണം നടത്തി. കെ പി രാജൻ, ഒ.ടി. ഷാജി, വി.പി.സുരേഷ്, റോബിൻ ജോസഫ് ജോർജ്ജ് വയലിൽ, ബിജു പാറശ്ശേരി, രാജൻ വാണിമേൽ, സുരേന്ദ്രൻ വളയം,പി.കെ.ബാബു, അലി, പവിത്രൻ വട്ടക്കണ്ടി തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |