കക്കട്ടിൽ: കുന്നുമ്മൽ ഗ്രാമപഞ്ചായത്തും സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ ലിമിറ്റഡും സംയുക്തമായി നടപ്പിലാക്കുന്ന "കെപ്കോ വനിതാമിത്രം" പദ്ധതി കെ .പി കുഞ്ഞമ്മദ്കുട്ടി എം.എൽ.എ ഉദ്ഘാടനം ചെയ്തു. കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി .കെ .റീത്ത അദ്ധ്യക്ഷത വഹിച്ചു. കെപ്കോ ചെയർമാൻ പി .കെ .മൂർത്തി മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് വി വിജിലേഷ്, സി പി സജിത, റീന സുരേഷ് , ഹേമ മോഹൻ, എൻ .നവ്യ, ആർ .കെ .റിൻസി, വനജ ഒത്തയോത്ത്, കെ .ഷിനു, എ .രതീഷ്, എം. ഷിബിൻ, മുരളി കുളങ്ങരത്ത്, നസീറ ബഷീർ ,കെ കെ സുരേഷ് ജമാൽ മൊകേരി പ്രഭാകരൻ, ആർ പി വിനോദ്കുമാർ, രാജൻ, ജെ ഗിരിജ എന്നിവർ പ്രസംഗിച്ചു. സി .ഡി.എസ് ചെയർപേഴ്സൺ മിനി കെ. സ്വാഗതവും എൽ.ഐ രജിത്ത്ലാൽ നന്ദിയും പറഞ്ഞു.700 കുടുംബങ്ങൾക്ക് 10 വീതം കോഴിയും തീറ്റയും വിതരണം ചെയ്യുന്നതാണ് പദ്ധതി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |