കുന്ദമംഗലം: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കുന്ദമംഗലം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ യൂണിറ്റിലെ വനിതകൾക്ക് ഏകദിന പ്രസംഗപരിശീലന ക്ലാസ് സംഘടിപ്പിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് അമീർ മുഹമ്മദ് ഷാജി ഉദ്ഘാടനം ചെയ്തു . പ്രസംഗ പരിശീലകൻ പ്രമോദ് ബാലകൃഷ്ണൻ നേതൃത്വം നൽകി. വനിതാ വിംഗ് യൂണിറ്റ് പ്രസിഡന്റ് ആലീസ് നെൽസൺ അദ്ധ്യക്ഷത വഹിച്ചു. യൂണിറ്റ് പ്രസിഡന്റും ജില്ലാ വൈസ് പ്രസിഡന്റുമായ എം.ബാബുമോൻ, ജന. സെക്രട്ടറി പി. ജയശങ്കർ, ട്രഷറർ എൻ. വിനോദ് കുമാർ, സെക്രട്ടറിമാരായ ടി.വി.ഹാരിസ്, സജീവൻ കിഴക്കയിൽ, വനിതാ വിംഗ് ജില്ലാ സെക്രട്ടറി നിമ്മി, സജി, ജസീല , ഷിജില എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |