ചാത്തമംഗലം: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ചാത്തമംഗലം യൂണിറ്റ് വാർഷിക സമ്മേളനം അഡ്വ. പി.ടി.എ റഹീം, എം.എൽ.എ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പി. മധുസൂദനൻ അദ്ധ്യക്ഷത വഹിച്ചു. ' അന്തിപ്പൊൻവെട്ടം' യൂണിറ്റ് പ്രസിദ്ധീകരണത്തിന്റെ പ്രകാശനം മാധവൻ പയിമ്പ്ര നിർവഹിച്ചു. പഞ്ചായത്ത് മെമ്പർ ഷീസ സുനിൽ കുമാർ, പി. ചന്ദ്രൻ, പി. പ്രേമകുമാരി, കെ. ഭരതൻ, സി. പ്രേമൻ, എം.കെ.വേണു, ടി. വേലായുധൻ, വി.ഡി. പുഷ്പവല്ലി, സി.ഗോപാലൻ, വി.മനോജ്കുമാർ, ബി.പി. ശാന്തകുമാരി, വി.രുഗ്മിണി, എം.ആർ.രാജേശ്വരി, കെ.രാധാകൃഷ്ണൻ, ബി.പി.ജയനാരായണൻ, പി. എം. ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. യൂണിറ്റ് സെക്രട്ടറി പി.പ്രകാശൻ സ്വാഗതവും, എം.ഗോപാലകൃഷ്ണൻ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: മധുസുദനൻ (പ്രസിഡന്റ്), പ്രകാശൻ .പി (സെക്രട്ടറി), വേലായുധൻ (ട്രഷറർ).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |