പയമ്പ്ര: കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ നടന്ന മഹാത്മ കുടുംബ സംഗമം കുരുവട്ടൂർ മണ്ഡലതല ഉദ്ഘാടനം കോണോട്ട് മേറ്റത്ത് വിനോദന്റെ വീട്ടുമുറ്റത്ത് കെ .പി .സി .സി ജനറൽ സെക്രട്ടറി അഡ്വ. പി.എം നിയാസ് ഉദ്ഘാടനം ചെയ്തു. മഹാത്മാവിന്റെ ഓർമ്മകൾ പോലും പുതിയ ഭരണകൂടത്തെ ഭയപ്പെടുത്തുന്ന ഈ കാലഘട്ടത്തിൽ ഗാന്ധിയൻ സങ്കൽപങ്ങളും ആശയങ്ങളും ആദർശങ്ങളും മുറുകെ പിടിച്ച് ഐക്യത്തോടെ മുന്നോട്ട് കുതിക്കേണ്ട ഘട്ടമാണിതെന്ന് അദ്ദേഹം പറഞ്ഞു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റെ കെ.എം.ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കെ.ശ്രീജിത്ത്, ടി.കെ.റിയാസ്, രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു. സന്തോഷ് കോണോട്ട്, ബീന ഉദയകുമാർ, സുനിൽകുമാർ, മേറ്റത്ത് വിനോദൻ ,പ്രദീപൻ, വി.പ്രശാന്തൻ എന്നിവർ നേതൃത്വം നൽകി. വാർഡ് പ്രസിഡന്റ് റഷീദ് കോണോട്ട് സ്വാഗതവും റെജിമോൻ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |