SignIn
Kerala Kaumudi Online
Thursday, 22 October 2026 6.19 PM IST

നിർമിതബുദ്ധി ശിൽപശാല

ai
നിർമിതബുദ്ധി

കോഴിക്കോട്: നിർമ്മിതബുദ്ധിയെ നിയമ പരിപാലനവുമായി കൂട്ടിയിണക്കുകയെന്ന ഉദ്ദേശത്തോടെ കാലിക്കറ്റ് സർവകലാശാല ഫോറൻസിക് സയൻസ് പഠനവകുപ്പും പൊലീസ് അക്കാഡമിയും സംയുതമായി ‘പൊലീസിന്റെ കൃത്യനിർവഹണത്തിൽ നിർമിതബുദ്ധിയുടെ ഉപയോഗം’ എന്ന വിഷയത്തിൽ ശില്പശാല നടത്തി. പൊലീസ് അക്കാഡമി ഓഡിറ്റോറിയത്തിൽ നടന്ന ശിൽപശാലയിൽ നിർമിത ബുദ്ധി മേഖലയിലുള്ള പ്രമുഖ അമേരിക്കൻ കമ്പനിയായ ‘ഫ്യൂസ് മെഷീൻസിലെ’ സീനിയർ മാനേജറും എ.ഐ. റിസർച്ച് സയന്റിസ്റ്റുമായ ഡോ. മഞ്ജുള ദേവാനന്ദ മുഖ്യപ്രഭാഷണം നടത്തി. നിർമിതബുദ്ധി ഉപയോഗിച്ച് കുറ്റകൃത്യങ്ങൾ മുൻകൂട്ടി കാണാമെന്നും കണ്ടെത്തലുകൾ നിയമ പരിപാലനത്തിൽ ഉപയോഗപ്പെടുത്താമെന്നും അവർ പറഞ്ഞു. പൊലീസ് അക്കാഡമി ഡയറക്ടർ ഐ.ജി. കെ.സേതുരാമൻ, അസി. ഡയറക്ടർമാരായ പി. വാഹിദ്, കെ. സലിം, എ.യു. സുനിൽകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL