കോഴിക്കോട് : മഹാത്മാഗാന്ധിയുടെ 77ാം രക്തസാക്ഷിത്വ ദിനം ഗാന്ധി പീസ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ വിശ്വശാന്തി ദിനമായി ആചരിച്ചു . സർവമത പ്രാർത്ഥന, വിശ്വശാന്തി ദിന റാലി , അനുസ്മരണം എന്നിവ സംഘടിപ്പിച്ചു. പ്രശസ്ത സാഹിത്യകാരൻ യു.കെ കുമാരൻ ഉദ്ഘാടനം ചെയ്തു. കേളപ്പജി സ്മാരക സ്കോളർഷിപ്പ് വിതരണം, ഗാന്ധിയൻ പഠന കോഴ്സിന്റെ സർട്ടിഫിക്കറ്റ് വിതരണം. വിവിധ മത്സര വിജയികൾക്കുള്ള സമ്മാനദാനം എന്നിവയും നടന്നു. ഗാന്ധി പീസ് ഫൗണ്ടേഷൻ വൈസ് പ്രസിഡന്റ് ടി. ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സ്വാതന്ത്ര്യസമര സേനാനി പി.വാസു, ഡോ.എസ്.രാധ, യു. രാമചന്ദ്രൻ, പി. പി ഉണ്ണികൃഷ്ണൻ, എം.രഘുനാഥ്, പി.പുരുഷോത്തമൻ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |