SignIn
Kerala Kaumudi Online
Thursday, 22 October 2026 5.27 PM IST

സി.പി.എം കോഴിക്കോട് ജില്ലാ സമ്മേളനം സമാപിച്ചു ചെങ്കടലായി വടകര

1
സി.പി.ഐ.എം ജില്ലാ സമ്മേളന വളണ്ടിയർ മാർച്ച് ബഹുജന റാലി ദൃശ്യങ്ങൾ

വടകര : നഗരവീഥികളെ ചുവപ്പിച്ച് സി.പി.എം കോഴിക്കോട് ജില്ലാ സമ്മേളന സമാപന റാലിയും വോളന്റിയർ മാർച്ചും. മൂന്നു കേന്ദ്രങ്ങളിൽ നിന്നായാണ് വോളന്റിയർ മാർച്ച് തുടങ്ങിയത്. വോളന്റിയർ മാർച്ചും റാലിയും വീക്ഷിക്കാൻ നൂറുകണക്കിന് ആളുകളാണ് നഗര വീഥികളിൽ ഇടംപിടിച്ചത്. വടകര, ഒഞ്ചിയം, നാദാപുരം, കുന്നുമ്മൽ ഏരിയകളിൽ നിന്നുള്ള വോളന്റിയർമാർ ജൂബിലി കുളത്തിന് സമീപവും പയ്യോളി, കൊയിലാണ്ടി, കോഴിക്കോട് നോർത്ത്, സൗത്ത്, ടൗൺ, ഫറോക്ക്, കക്കോടി, കുന്ദമംഗലം ഏരിയാ കമ്മിറ്റികളിൽ നിന്നുള്ളവർ കരിമ്പനപ്പാലത്തും പേരാമ്പ്ര, ബാലുശ്ശേരി, തിരുവമ്പാടി, താമരശ്ശേരി ഏരിയാ കമ്മിറ്റികളിൽ നിന്നുള്ള വോളന്റിയർമാർ മേപ്പയിൽ ഓവുപാലത്തിന് സമീപവും കേന്ദ്രീകരിച്ചാണ് പൊതുസമ്മേളന നഗരിയായ നാരായണ നഗറിലെ സീതാറാം യെച്ചൂരി നഗറിലേക്ക് നീങ്ങിയത്. വിവിധ ഏരിയകളിൽ നിന്ന് വനിത വോളന്റിയർമാരുടെ സംഘവും അണിനിരന്നു. ബാന്റ് സംഘങ്ങളുടെ താളത്തിനൊത്ത് റെഡ് വോളന്റിയർ ടീമുകൾ നഗരം പ്രദക്ഷിണം വച്ച് സമ്മേളന നഗരിയിൽ പ്രവേശിച്ചു. ആയിരങ്ങളാണ് റാലിയിൽ അണിനിരന്നത്. ഗതാഗതം വഴി തിരിച്ചുവിട്ടതിനാൽ തടസമില്ലാതെ മാർച്ച് മുന്നേറി. പൊതുസമ്മേളനം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. പോളിറ്റ്ബ്യൂറോ അംഗം എ.വിജയരാഘവൻ, കേന്ദ്രകമ്മിറ്റി അംഗം എളമരം കരീം, മന്ത്രി പി.എ മുഹമ്മദ് റിയാസ്, പുത്തലത്ത് ദിനേശൻ, പി. ​മോ​ഹ​ന​ൻ തുടങ്ങിയവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL