കുറ്റ്യാടി: സർക്കാർ ആശുപത്രികളെ തകർക്കാതിരിക്കുക. സ്വകാര്യ ആശുപത്രികളെ സഹായിക്കുന്ന സമീപനം നിർത്തലാക്കുക, കുട്ടികളുടെ ഡോക്ടർമാരെ സ്ഥിരം നിയമിക്കുക, ഒ.പി സംവിധാനം കാര്യക്ഷമമാക്കുക, ഒ.പി ഡോക്ടർമാർ കൃത്യസമയത്ത് ഡ്യൂട്ടിയിൽ ഹാജരാവുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ബി.ജെ.പി.കുറ്റ്യാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറ്റ്യാടി ഗവ. ആശുപത്രിയിലേക്ക് ബഹുജന മാർച്ച് നടത്തി. നോർത്ത് ജില്ല പ്രസിഡന്റ് സി.ആർ.പ്രഫുൽ കൃഷ്ണ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഒ.പി.മഹേഷ് അദ്ധ്യക്ഷത വഹിച്ചു. എം.എം രാധാകൃഷ്ണൻ , അരീക്കൽ രാജൻ, കെ.എം രാജൻ, രാജഗോപാൽ പുറമേരി, വിനീത് നിട്ടൂർ, ടി.കെ.രാജൻ , മുകുന്ദൻ പാതിരിപ്പറ്റ, സജീവൻ പുറമേരി, രാധ പുറമേരി, മാണിക്കോത്ത് നാരായണൻ, പള്ളിയത്ത് നാരായണൻ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |