മുക്കം: ഇ.എം.എസ് സ്മാരക സഹകരണ ആശുപത്രിയിൽ ആരംഭിച്ച ഫിസിയോതെറാപ്പി യൂണിറ്റ് ലിന്റോ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഹോസ്പിറ്റൽ പ്രസിഡന്റ് ടി. പി രാജീവ് അദ്ധ്യക്ഷത വഹിച്ചു. മുക്കം നഗരസഭ ചെയർമാൻ പി. ടി ബാബു മുഖ്യാതിഥിയായി. വൈസ് പ്രസിഡന്റ് വി. കെ. വിനോദ് മുഖ്യപ്രഭാഷണം നടത്തി. നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രജിത പ്രദീപ്, അശ്വതി സനൂജ്, എ.കല്യാണി കുട്ടി , ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ. സഞ്ജീവ് എസ് ചന്ദ്രൻ, ഡോ. പ്രാഗിഷ് പ്രകാശ്, ഡോ. അമൃത കെ നായർ, ജ്യോസ്ലിൻ ജോയ് ,ഡോ. റിയാസ് മൊയ്തീൻ, ഡോ. അശ്വിൻ വി ദേവ്, കെ. അനഘ എന്നിവർ പ്രസംഗിച്ചു. അഡ്മിനിസ്ട്രേറ്റർ സി .രാജൻ സ്വാഗതവും സെക്രട്ടറി ജോൺസി ജോൺ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |