ചേളന്നൂർ: ശ്രീനാരായണഗുരു കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസ് ഗ്രൗണ്ടിൽ 49ാ മത് സംസ്ഥാന ജൂനിയർ ഹാൻഡ് ബോൾ ചാമ്പ്യൻഷിപ്പ് വനംമന്ത്രി എ.കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ചേളന്നൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗൗരി പുതിയോത്ത് മുഖ്യാതിഥിയായി. കോളേജ് പ്രിൻസിപ്പൽ ഡോ.എൻ. മനോജ് കുമാർ സ്വാഗതം പറഞ്ഞു. ഹാൻഡ് അസോസിയേഷൻ കോഴിക്കോട് ജില്ലാ പ്രസിഡന്റ് അഡ്വ. ജയപ്രശാന്ത് ബാബു അദ്ധ്യക്ഷത വഹിച്ചു. അസോസിയേഷൻ സംസ്ഥാന ജോ.സെക്രട്ടറി സന്തോഷ് പി. എം , ജില്ലാ സെക്രട്ടറി രാജേഷ് പി. മാങ്കാവ്, ബർണാൾഡ് കുരിശുമൂട്ടിൽ, കെൻസി ജോൺ, വിഷ്ണുസാഗർ തുടങ്ങിയവർ പ്രസംഗിച്ചു. ജില്ലാ ട്രഷറർ ആഷിക്ക് വിശ്വനാഥ് നന്ദി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |