SignIn
Kerala Kaumudi Online
Thursday, 22 October 2026 6.45 PM IST

തണൽ ഫെസ്റ്റ് വിളംബര ജാഥ

news
പടം.. തണൽ ഇൻ്റർ സ്കൂൾ ആർട്ട്സ് - ഫെസ്റ്റിവലിൻ്റെ ഭാഗമായി നടത്തിയ വിളംമ്പര ജാഥയ്ക്ക് മാധ്യമ പ്രവർത്തകൻ ആർ.കെ സുഗുണൻ ഫ്ലാഗ് ഓഫ് ചെയ്യുന്നു.

കുറ്റ്യാടി: കുറ്റ്യാടിയിൽ നടക്കുന്ന തണൽ ഇന്റർ ഫെസ്റ്റിവലിന്റെ ഭാഗമായി വിളംബര ജാഥ നടന്നു. സംസ്ഥാന സർക്കാറിന്റെ മികച്ച സ്പെഷ്യൽ അവാർഡ്‌ നേടിയ കുറ്റ്യാടി തണൽ കരുണ സ്കൂൾ ആഥിതേയത്വം വഹിക്കുന്നതിനാൽ ഫെസ്റ്റ് നാട്ട് ഉത്സവമാക്കുകയാണ് കുറ്റ്യാടി പ്രദേശവാസികൾ. കുറ്റ്യാടി പഞ്ചായത്ത് ഓഫീസിന് സമീപം മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ ആർ.കെ സുഗുണൻ ഫ്ളാഗ് ഒഫ് ചെയ്തു. ബാന്റ് മേളം, കോൽക്കളി, ചെണ്ടമേളം, സ്കേറ്റിംഗ്, നിശ്ചല ദൃശ്യങ്ങളും വിളംബര ജാഥയുടെ ഭാഗമായി. കുറ്റ്യാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.ടി നഫീസ, വൈസ് പ്രസിഡന്റ് ടി.കെ മോഹൻ ദാസ്, ജനപ്രതിനിധികൾ, സാമൂഹ്യ-രാഷ്ട്രീയ, സാംസ്കാരിക പ്രവർത്തകർ, വിദ്യാർത്ഥികൾ, സന്നദ്ധ സേന പ്രവർത്തകർ എന്നിവർ വിളംബര ജാഥയുടെ ഭാഗമായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL