കുന്ദമംഗലം: കോഴിക്കോട് എൻ.ഐ.ടി കെമിസ്ട്രി വിഭാഗം പ്രൊഫസറും ഗവേഷകനുമായിരുന്ന ഡോ. എൻ സീതാരാമന്റെ സ്മരണാർത്ഥം നടത്തിവരുന്ന പ്രഭാഷണ പരമ്പരയുടെ മൂന്നാം പതിപ്പ് ദയാപുരത്ത് പാട്രൺ സി.ടി അബ്ദുറഹിം ഉദ്ഘാടനം ചെയ്തു. കോഴിക്കോട് എൻ.ഐ.ടി കെമിസ്ട്രി ഡിപ്പാർട്ട്‌മെന്റ്, ദയാപുരം വിമൻസ് കോളേജ്, കാലിക്കറ്റ് കെമിസ്ട്രി കളക്ടീവ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ദയാപുരം കോളേജ് പ്രിൻസിപ്പൽ ഡോ.നിമ്മി ജോൺ വി അദ്ധ്യക്ഷത വഹിച്ചു. എൻ.ഐ.ടി കെമിസ്ട്രി ഡിപ്പാർട്ട്‌മെന്റ് പ്രഫ. ഡോ. ജി. ഉണ്ണികൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ജെ. ഇസഡ്. രവി, ഡോ. കെ.കെ ദേവദാസൻ, പ്രൊഫ.ഡോ.ലിസ ശ്രീജിത്ത്, പി. അമൃത മോഹൻദാസ്, പ്രൊഫ. സി ഹാരിസ് എന്നിവർ പ്രസംഗിച്ചു. ഡോ. എൻ സീതാരാമന്റെ മകൾ ജയലക്ഷ്മി സീതാറാം പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |