ചെറുകുളത്തൂർ: ചെറുകുളത്തൂർ കെ.പി. ഗോവിന്ദൻ കുട്ടി സ്മാരക വായനശാല വാർഷികം, 'ആൻ്റിഫ-2025" എന്ന പേരിൽ നടത്തിയ സാംസ്ക്കാരിക സമ്മേളനകലാപരിപാടികളും പി.ടി.എ റഹീം. എം.എൽ.എ ഉദ്ഘാടനം ചെയ്തു. വായനശാല സെക്രട്ടറി ഇ.വിശ്വനാഥൻ അദ്ധ്യക്ഷത വഹിച്ചു. കാലടി സർവകലാശാല പ്രൊഫസർ ഡോ:അബ്ദുൾ നാസർ മുഖ്യപ്രഭാഷണം നടത്തി. സി.എ. പരീക്ഷയിൽ വിജയിച്ച ചെറുകുഞ്ഞൻക്കണ്ടിയിൽ അക്ഷരയേയും മെഗാ ഡ്രാമാറ്റിക് ഷോ ഭാരതീയം ആവിഷ്ക്കാരം ചെയ്ത ഷനൂബ് വാഴക്കാടിനെയും ആദരിച്ചു. പി.രജിതകുമാരി, സി.ഷാജു, എം.ടി. രവിന്ദ്രൻ, കെ.അംശുമതി എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. ടി.എം. ചന്ദ്രശേഖരൻ, ഉണ്ണികൃഷ്ണൻ വൈത്തല പ്രസംഗിച്ചു.
ടോപ്പ് സിംഗർ ഫെയിം ഋതുരാജ് പാട്ടുകൾ ആലപിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |