കോഴിക്കോട്: സമസ്ത സെന്റിനറിയുടെ ഭാഗമായി കേരള മുസ്ലിം ജമാഅത്ത് നടപ്പിൽ വരുന്ന പദ്ധതികളുടെ പ്രഖ്യാപന സമ്മേളനം ഇന്ന് കോഴിക്കോട് കടപ്പുറത്ത് നടക്കും. വൈകിട്ട് നാലിന് പദ്ധതികളുടെ പ്രഖ്യാപനം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കാർ മുസ്ലിയാർ നിർവഹിക്കും.വിദ്യാഭ്യാസം, തൊഴിൽ, ആരോഗ്യം തുടങ്ങിയ മേഖലകളിൽ സമൂഹത്തെ പൊതുവിലും മുസ്ലിം സമൂഹത്തെ പ്രത്യേകിച്ചും സ്വയം പര്യാപ്തത കൈവരിക്കാൻ സഹായിക്കുന്ന പദ്ധതികൾക്കാണ് സെന്റിനറി വർഷത്തിൽ ഊന്നൽ നൽകുന്നത്. സമ്മേളനത്തിൽ സമസ്ത പ്രസിഡന്റ് ഇ സുലൈമാൻ മുസ്ലിയാർ അദ്ധ്യക്ഷനാകും. സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും.സയ്യിദ് ഇബ്രാഹിം ഖലീലുൽ ബുഖാരി ,പൊന്മള അബ്ദുൽ ഖാദർ മുസ്ലിയാർ, സി മുഹമ്മദ് ഫൈസി പ്രസംഗിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |