SignIn
Kerala Kaumudi Online
Thursday, 22 October 2026 4.55 PM IST

മനുഷ്യചങ്ങല മാർച്ച് 15 ന്

photo
സമരപ്രഖ്യാപന കൺവെൻഷൻ പന്തലായനി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി. ബാബുരാജ് ഉദ്ഘാടനം ചെയ്യുന്നു.

കൊയിലാണ്ടി: നാഷണൽ ഹൈവേ 66 ൻ്റെ നിർമ്മാണത്തിൻ്റെ ഭാഗമായി അനധികൃതമായി പുഴയിൽ നിക്ഷേപിച്ച മണ്ണും കോൺക്രീറ്റ് വെയ്സ്റ്റും അടിയന്തിരമായി എടുത്തുമാറ്റി കോരപ്പുഴയെ സംരക്ഷിക്കണമെന്ന് കോരപ്പുഴയിൽ നടന്ന സമര പ്രഖ്യാപന കൺവൻഷൻ ആവശ്യപ്പെട്ടു. കൺവെൻഷൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ബാബുരാജ് ഉദ്ഘാടനം ചെയ്തു. ടി.കെ. വിജയൻ അദ്ധ്യക്ഷത വഹിച്ചു. മാർച്ച് 15 ന് വൈകീട്ട് നാലിന് മത്സ്യതൊഴിലാളികളും ബഹുജനങ്ങളും ചേർന്ന് വെങ്ങളം മുതൽ കോരപ്പുഴ വരെ മനുഷ്യ ചങ്ങല തീർക്കും.വാർഡ് മെമ്പർ. സന്ധ്യ സമര പ്രഖ്യാപനം നടത്തി. പി.സി. സതീഷ് ചന്ദ്രൻ, സി.എം. സുനിലേശൻ, ടി.പി. വിജയൻ, പി.കെ. സന്തോഷ്, അജയകുമാർ .പി.കെ, ചന്ദ്രശേഖരൻ , കെ.സി.ഗണേശൻ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL