SignIn
Kerala Kaumudi Online
Saturday, 24 October 2026 5.48 PM IST

ലഹരി വിരുദ്ധ ചിത്ര രചന മത്സരം

sathi
ലഹരി വിരുദ്ധ ബോധവൽക്കരണം

ബേപ്പൂർ: നടുവട്ടം ഗവ. യു.പി സ്കൂളിൽ കോഴിക്കോട് സിറ്റി പൊലീസിന്റെ "നോ നവർ" ലഹരി വിരുദ്ധ കാമ്പയിന്റെ ഭാഗമായി മാറാട് ജനമൈത്രി പൊലീസിന്റെ നേതൃത്വത്തിൽ എൽ.പി, യു.പി വിഭാഗം വിദ്യാർത്ഥികൾക്ക് ലഹരി വിരുദ്ധ ബോധവത്ക്കരണ ചിത്ര രചന മത്സരം സംഘടിപ്പിച്ചു. മാറാട് പൊലീസ് ഇൻസ്പെക്ടർ ബെന്നി ലാലു.എം.എൽ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. തുടർന്ന് ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസെടുത്തു. സ്കൂൾ പ്രധാനാദ്ധ്യാപകൻ മനോജ് കുമാർ എ.എം, സെയ്ത് ആഷിക്ക്.എൻ.പി, പിടിഎ പ്രസിഡന്റ് രാജേഷ്.പി, മാറാട് പൊലീസ് സ്റ്റേഷൻ ജനമൈത്രി ബീറ്റ് ഓഫീസർമാരായ ശ്രീജിത്ത്.കെ.കെ, പ്രജീഷ്.പി എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE, LOCAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL