കൊയിലാണ്ടി: തിക്കോടി ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന ബയോ ഫാർമസിയുടെ ഉദ്ഘാടനം പ്രസിഡന്റ് ജമീല സമദ് നിർവഹിച്ചു. കർഷകർക്ക് ആവശ്യമായ ജൈവ -രാസ കീടനാശിനികൾ, വളർച്ച ത്വരകങ്ങൾ എന്നിവ സൗജന്യമായി ലഭ്യമാക്കുക എന്നതാണ് ബയോ ഫാർമസി കൊണ്ട് ഉദ്ദേശിക്കുന്നത്. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രനില സത്യൻ അദ്ധ്യക്ഷത വഹിച്ചു .ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ആർ.വിശ്വൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷക്കീല, വാർഡ് മെമ്പർ വിബിത ബൈജു പെസ്റ്റ് സ്കൗട്ട് അശ്വതി എന്നിവർ പങ്കെടുത്തു. കൃഷി ഓഫീസർ അഞ്ജന രാജേന്ദ്രൻ സ്വാഗതവും കൃഷി അസിസ്റ്റന്റ് ശ്രീരാജ്.പി നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |