SignIn
Kerala Kaumudi Online
Thursday, 22 October 2026 8.58 PM IST

ജനകീയാസൂത്രണം: ബ്ലോക്ക് പഞ്ചായത്തുകളുടെ പങ്ക് നിർണായകം- മന്ത്രി ഒ.ആർ കേളു

kelu
നവീകരിച്ച മാനന്തവാടി ബ്ലോക്ക്പഞ്ചായത്ത് ഓഫീസ് മന്ത്രി ഒ.ആർ കേളു ഉദ്ഘാടനം ചെയ്യുന്നു

മാനന്തവാടി: അടിസ്ഥാന പശ്ചാത്തല വികസനം ലക്ഷ്യമാക്കുന്ന ജനകീയാസൂത്രണ പദ്ധതികളിൽ ബ്ലോക്ക് പഞ്ചായത്തുകൾ വഹിച്ച പങ്ക് നിർണായകമെന്ന് പട്ടികജാതി- വർഗ ക്ഷേമ മന്ത്രി ഒ.ആർ കേളു. മാനന്തവാടി ബ്ലോക്ക്പഞ്ചായത്തിന്റെ നവീകരിച്ച ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഗ്രാമീണ റോഡ് നിർമാണം, ഭവന പദ്ധതി നിർവഹണം, ഗ്രാമപഞ്ചായത്തുകളുടെ വികസന പ്രവർത്തന ഏകീകരണം തുടങ്ങിയ പ്രവർത്തനങ്ങളിൽ ബ്ലോക്ക് പഞ്ചായത്തുകൾ നിർണായക പങ്ക് വഹിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എ.കെ ജയഭാരതി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി.വി ബാലക്യഷ്ണൻ, അംബിക ഷാജി, അഹമ്മദ് കുട്ടി ബ്രാൻ, സുധി രാധാകൃഷ്ണൻ, എൽസി ജോയി, സെക്രട്ടറി കെ.കെ രാജേഷ് എന്നിവർ പങ്കെടുത്തു. 60.63 ലക്ഷം രൂപ വിനിയോഗിച്ചാണ് മാനന്തവാടി ബ്ലോക്ക്പഞ്ചായത്ത് ഓഫീസ് കെട്ടിടം നവീകരിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL