കോഴിക്കോട്: യു.എൽ.സി.സി.എസിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി യു.എൽ ടെക്നോളജി സൊല്യൂഷൻസും (യു.എൽ.ടി.എസ്) യു.എൽ സൈബർ പാർക്കും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ടെക് പൾസ്’ ത്രിദിന ഹാക്കത്തോൺ യു.എൽ സൈബർപാർക്കിൽ കേരള സ്റ്റാർട്ടപ്പ് മിഷൻ സി.ഇ.ഒ അനൂപ് അംബിക ഉദ്ഘാടനം ചെയ്തു. യു.എൽ.സി.സി.എസ് ചെയർമാൻ രമേശൻ പാലേരി അദ്ധ്യക്ഷത വഹിച്ചു. ഓപ്പൺ സോഴ്‌സ് ഫാർമ ഫൗണ്ടേഷൻ സഹസ്ഥാപകനും ചെയർമാനുമായ ജയകുമാർ മേനോൻ, കാലിക്കറ്റ് സർവകലാശാല കമ്പ്യൂട്ടർ സയൻസ് വിഭാഗം അസോസിയേറ്റ് പ്രൊഫ. ഡോ. ലജീഷ് വിഎൽ, കോഴിക്കോട് ഗവ. സൈബർപാർക്ക് ജനറൽ മാനേജർ വിവേക് നായർ, യു.എൽ.സി.സി.എസ് എം.ഡി ഷാജു എസ് തുടങ്ങിയവർ പങ്കെടുത്തു.
സാമ്പ്രദായികതകൾ ഉപേക്ഷിച്ച് നൂതനാശയങ്ങളെ മുന്നോട്ടു കൊണ്ടുപോകുന്നതും അതിലുപരി സമൂഹത്തെ സ്വാധീനിക്കുംവിധം സാങ്കേതികവിദ്യ ഉപയോഗിക്കുന്നതുമായ സർഗാത്മകതയുടെ സംസ്കാരം സ്വീകരിക്കണമെന്ന് അനൂപ് അംബിക പറഞ്ഞു. വർദ്ധിച്ചുവരുന്ന കുടിയേറ്റത്തിനിടയിലും കേരളത്തിലെ യുവപ്രതിഭകളെ ഇവിടെ പിടിച്ചുനിർത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് യു.എൽ.സി.സി.എസ് ചെയർമാൻ രമേശൻ പാലേരി പഞ്ഞു. കേരളത്തിലെ കോളേജുകളിൽനിന്ന് തെരഞ്ഞെടുത്ത 75 ഓളം വിദ്യാർത്ഥികളാണ് 16 ടീമുകളിലായി ഹാക്കത്തോണിൽ പങ്കെടുക്കുന്നത്. ഇന്നു നാം നേരിടുന്ന വെല്ലുവിളികൾക്ക് നൂതനവും സാങ്കേതികവിദ്യാധിഷ്ഠിതവുമായ പരിഹാരാശയങ്ങൾ അവതരിപ്പിക്കാനുള്ള മത്സരമാണ് ടെക് പൾസ്. വിജയിക്കുന്ന ടീമുകൾക്ക് 1.5 ലക്ഷം രൂപയാണ് സമ്മാനത്തുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |