തളീക്കര : യൂത്ത് കോൺഗ്രസ് നാദാപുരം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തളീക്കരയിൽ രക്തസാക്ഷിത്വ ദിന സ്മൃതി സംഗമം സംഘടിപ്പിച്ചു. കെ.പി.സി.സി അംഗം കെ.ടി ജെയിംസ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് അനസ് നങ്ങാണ്ടി അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.യു സംസ്ഥാന കമ്മിറ്റി അംഗം ജാനിബ് കൊയിലാണ്ടി മുഖ്യപ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് എസ്. സുനന്ദ്, ജമാൽ കൊരങ്കോട്ട്, അഖിൽ ഹരികൃഷ്ണൻ, ഒ. രവീന്ദ്രൻ, കെ. പി ബിജു, അർജ്ജുൻ കെ,സാജിദ്, സിദ്ധാർത്ഥ് കായക്കൊടി, സജീവൻ, കോവുമ്മൽ അമ്മത്, അസീസ് തളിയിൽ, ജംഷി അടുക്കത്ത്, ഉമേഷ് കുണ്ടുത്തോട്,ആകാശ് ചീത്തപ്പാട്, പി പി മൊയ്തു, കെ.കെ പാർത്ഥൻ, ബിനിൽ തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |