കുറ്റ്യാടി: മലയോര കർഷകരെയും ജനങ്ങളെയും വന്യമൃഗങ്ങളിൽ നിന്ന് സംരക്ഷിക്കുക, വർദ്ധിപ്പിച്ച ഭൂനികുതി പിൻവലിക്കുക, നിത്യോപയോഗ വസ്തുക്കളുടെ വില നിയന്ത്രിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കർഷക കോൺഗ്രസ് മരുതോങ്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അടുക്കത്ത് സായാഹ്ന ധർണ സംഘടിപ്പിച്ചു. കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കോരംകോട്ട് മൊയ്തു ഉദ്ഘാടനം ചെയ്തു. കോവുമ്മൽ അമ്മത് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന നിർവാഹക അംഗം പി.കെ സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. പി. പി .കെ നവാസ്, ഫിറോസ് കോരംകോട്ട്, മുകുന്ദൻ മരുതോങ്കര. കുട്ടിക്കുന്നിൽ സുകുമാരൻ, ശശീന്ദ്രൻ, കിളയിൽ രാജൻ, പി സി. വിനയകുമാർ ,പി കെ. അമ്മദ്. കിളയിൽ. അസീസ് വികെ. സാജിദ് , ടി.എം വിനില. ലീബ സുനിൽ.കെ.പി ശ്രീനിജ തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |