SignIn
Kerala Kaumudi Online
Thursday, 22 October 2026 4.53 PM IST

ഏകീകൃത ഭിന്നശേഷി തിരിച്ചറിയൽ കാർഡ് വിതരണം മേയിൽ പൂർത്തിയാകും

dis

 നേട്ടം കൈവരിക്കുന്ന ആദ്യ ജില്ലയാകാൻ കോഴിക്കോട്

കോഴിക്കോട്: ഭിന്നശേഷിക്കാർക്കുള്ള ഏകീകൃത തിരിച്ചറിയൽ കാർഡ് (യു.ഡി.ഐ.ഡി.) വിതരണം ജില്ലയിൽ മേയിൽ പൂർത്തിയാകും. നടപടി ക്രമങ്ങൾ അതിവേഗത്തിൽ നടന്നുവരുന്നതായി ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ് വ്യക്തമാക്കി. നേട്ടം കൈവരിക്കുന്ന ആദ്യ ജില്ലയായി കോഴിക്കോട് മാറും.ജില്ലയെ ഭിന്നശേഷി സൗഹൃദമാക്കുന്നതിനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെയും മറ്റു വകുപ്പുകളുടെയും നേതൃത്വത്തിലുള്ള പ്രത്യേക പദ്ധതിയായ സഹമിത്രയുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. പുതുതായി മെഡിക്കൽ ബോർഡ് ആവശ്യമായിട്ടുള്ള യു.ഡി.ഐ.ഡി അപേക്ഷകൾ പൂർത്തിയാക്കാനായി ബ്ലോക്ക് അടിസ്ഥാനത്തിൽ മെഗാ ഭിന്നശേഷി നിർണയ ക്യാമ്പുകൾ ജില്ലയിലുടനീളം സംഘടിപ്പിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL