SignIn
Kerala Kaumudi Online
Thursday, 22 October 2026 4.53 PM IST

വിനോദ് കുമാർ അനുസ്മരണം

kunnamangalamnews
മനത്താനത്ത് വിനോദ് കുമാർ അനുസ്മരണ സമ്മേളനം കെ.പി സി സി മെമ്പർ കെ.എം ഉമ്മർ ഉദ്ഘാടനം ചെയ്യുന്നു

കുന്ദമംഗലം: യൂത്ത് കോൺഗ്രസ് മുൻ നിയോജക മണ്ഡലം ജനറൽ സെക്രട്ടറിയും കാരന്തൂരിലെ സാമൂഹ്യ രാഷ്‌ട്രീയ കാരുണ്യ പ്രവർത്തനങ്ങളിൽ നിറ സാന്നി ദ്ധ്യവുമായിരുന്ന മനത്താനത്ത് വിനോദ് കുമാറിന്റെ 22ാം ചരമവാർഷികം ആചരിച്ചു. കാരന്തൂർ ടൗൺ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം കെ.പി.സി.സി മെമ്പർ കെ.എം ഉമ്മർ ഉദ്ഘാടനം ചെയ്തു. ഡി.സി.ഡി ജനറൽ സെക്രട്ടറി അബ്ദുറഹിമാൻ ഇടക്കുനി അനുസ്മരണ പ്രഭാഷണം നടത്തി. എം.പി കേളുക്കുട്ടി, ദിനേഷ് കാരന്തൂർ, അനിഷ് മാമ്പ്ര, ടി.സോമനാഥൻ, മണിലാൽ മാമ്പ്ര, ദാസൻ പുത്തലത്ത്, പി. ജിഷ, എം.പി.ചന്ദ്രൻ, ടി സുധാകരൻ എന്നിവർ പ്രസംഗിച്ചു. അനുസമരണ സമിതി ചെയർമാൻ സി പ്രമോദ് അദ്ധ്യക്ഷത വഹിച്ചു. കൺവീനർ പോലക്കൽ ഹരീഷ്കുമാർ സ്വാഗതവും ബൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഇല്യാസ് അടിയലത്ത് നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL