കുറ്റ്യാടി: സബർമതി സാംസ്കാരിക വേദി കുറ്റ്യാടി എം.ഐ.യുപി സ്കുളിൽ സംഘടിപ്പിച്ച പി.ജയചന്ദ്രൻ സ്മൃതി ഗാനസന്ധ്യ ഗാനരചയിതാവ് ഇ.വി.വത്സൻ ഉദ്ഘാടനം ചെയ്തു. ജില്ലയ്ക്ക് അകത്തും പുറത്തും നിന്നുള്ള ഗായകരായ കെ.എം ഹർഷ, സുധീർ മസൂദ്, പ്രമോദ് ആനോറ, ആർ ശരത്ത്, പ്രബീഷ് കൃഷ്ണ, പ്രകാശൻ ഏലിയാറ, ഷാജു , ബീന വടകര തുടങ്ങിയവർ ഗാനങ്ങൾ ആലപിച്ചു.തുടർന്ന് സ്നേഹോപഹാരങ്ങൾ കൈമാറി, സബർമതി ഭാരവാഹികളായ എസ്.ജെ സജീവ് കുമാർ, ബാലൻ തളിയിൽ മണിക്കുട്ടൻ, ജെ.ഡി ബാബു, ടി.സുരേഷ് ബാബു, പി.പി.ദിനേശൻ, വി.വി അനസ്, ഷംന, സജിഷ എടക്കുടി, സന്തോഷ് നരിക്കുടുംചാൽ, അനിഷ അനീഷ്, സിദ്ധാർത്ഥ് നരിക്കൂട്ടുംചാൽ, ഉബൈദ് വാഴയിൽ, സുബൈർ കുറ്റ്യാടി എന്നിവർ നേതൃത്വം നൽകി. വിജേഷ് സ്വാഗതം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |