കുന്ദമംഗലം: പെരിങ്ങളം ഗവ. ഹയർ സെക്കൻഡറി സ്കൂൾ ശതാബ്ദി ആഘോഷം 'ശതപൂർണിമ'യ്ക്ക് തുടക്കമായി. ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷം പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി റഷീദ് അദ്ധ്യക്ഷത വഹിച്ചു. മലബാർ ഗ്രൂപ്പ് ഒഫ് കമ്പനീസ് ചെയർമാൻ എം.പി അഹമ്മദ് മുഖ്യാതിഥിയായി. ഗാനരചയിതാവ് രമേഷ് കാവിൽ മുഖ്യപ്രഭാഷണം നടത്തി. പി. കെ.സുധാകരൻ വിദ്യാലയ ചരിത്രം അവതരിപ്പിച്ചു. പി .കെ ഷറഫുദ്ദീൻ, വി.അനിൽകുമാർ, പി. സുഹറ, ടി .പി മാധവൻ, മിൽമ മാർക്കറ്റിംഗ് മാനേജർ സന്തോഷ് കുമാർ, സി വേണുഗോപാൽ, എം പി.ബൈജു , ദിവ്യ മനോജ്, ആർ.വി. സജ് ന, വി.സി.സേതുമാധവൻ , സുലൈമാൻ , എ.മണിവർണൻ, മുഹമ്മദ് കോയ , കെ.പി.ശ്രീജേഷ് , അർജുനൻ, അരുൺ, മനോഹരൻ, സുകുമാരൻ എന്നിവർ പ്രസംഗിച്ചു. പ്രിൻസിപ്പൽ സി എൽ ഡെയ്സമ്മ സ്വാഗതവും പ്രധാനാദ്ധ്യാപിക വി.ആർ ആശാ സിന്ധു നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |