കോഴിക്കോട്: ക്യാൻസർ രോഗത്തോട് പൊരുതുമ്പോഴും ജീവകാരുണ്യപ്രവർത്തനവും രോഗീ പരിചരണവും ജീവിതവ്രതമാക്കി കൊയിലാണ്ടി കീഴരിയൂർ പഞ്ഞാട്ട് മീത്തൽ ബുഷ്റ. മേപ്പയൂർ ഗവ. ആശുപത്രിയിൽ നഴ്സിംഗ് അസിസ്റ്റന്റായ ബുഷ്റയുടെ സേവന പ്രവർത്തനങ്ങൾക്ക് പതിറ്റാണ്ടുകളുടെ ചരിത്രമുണ്ട്. 2019ൽ സ്വന്തം രോഗം തിരിച്ചറിയും വരെ രക്തദാനരംഗത്ത് സജീവമായിരുന്നു. ഒപ്പം കെയർ ഫൗണ്ടേഷൻ, കെയർ ടീം കേരള എന്നീ സന്നദ്ധ സംഘടനകളിൽ സജീവ സാന്നിദ്ധ്യം. ഒപ്പം ഫൗണ്ടേഷൻ രൂപീകരിക്കുന്നതിലും പ്രധാന പങ്കാളി. ഇപ്പോഴും രക്തധാന ഏകോപന പ്രവർത്തനങ്ങളിൽ സജ്ജീവം. വിവിധ ജില്ലകളിലുള്ള പാവപ്പെട്ട രോഗികൾക്ക് ആശുപത്രി ബില്ല് കുറച്ചുകൊടുക്കാനും കഴിഞ്ഞു. അർഹരായ രോഗികൾക്കു വേണ്ടി ആശുപത്രി അധികൃതരുമായി സംസാരിച്ചാണ് നല്ലൊരു തുക കുറച്ചുകൊടുക്കുന്നത്. കോഴിക്കോട്ടെ പ്രമുഖ ആശുപത്രികൾ വരെ സഹായിക്കാൻ തയ്യാറാകുന്നു. പാവപ്പെട്ട രോഗികൾക്ക് മരുന്ന്, ഭക്ഷണം. വസ്ത്രം എന്നിവയ്ക്ക് സന്മനസുള്ളവരുടെ സഹായവും ലഭിക്കുന്നു. ബന്ധപ്പെട്ട സ്ഥാപനത്തിലേക്ക് തുക നൽകുകയാണ് പതിവെന്ന് ബുഷ്റ പറയുന്നു. ഭർത്താവ് നടുവത്തൂരിൽ വ്യാപാരിയായ അബ്ദുൾറഹ്മാൻ.
അംഗീകാര
നിറവിൽ
സ്വന്തം ആരോഗ്യ പ്രശ്നം വകവയ്ക്കാതെ സേവനം നടത്തുന്ന ബുഷ്റയ്ക്ക് രക്തദാന ഗ്രൂപ്പായ ഹോപ്പിന്റെ ജീവരക്ഷ 2025 അവാർഡ് ലഭിച്ചു. കഴിഞ്ഞയാഴ്ച എസ്.കെ. പൊറ്റെക്കാട് ഹാളിൽ നടന്ന ചടങ്ങിൽ അവാർഡ് ഏറ്റുവാങ്ങി. ജീവകാരുണ്യ രംഗത്തെ സമഗ്ര സംഭാവനയ്ക്ക് 2022ൽ ഗന്ധർവ സംഗീതം സംഗീത കൂട്ടായ്മയുടെ കർമ്മശ്രേഷ്ഠ പുരസ്കാരവും ലഭിച്ചിരുന്നു.
നിരവധി രോഗികളാണ് സഹായം ചോദിച്ചെത്തുന്നത്. ജീവകാരുണ്യത്തിന് മുൻതൂക്കം നൽകുന്ന ഒട്ടേറെ പേർ പിന്തുണയ്ക്കുന്നു. സഹായം ആശുപത്രിയ്ക്ക് നേരിട്ടാണ് നൽകുക.
- ബുഷ്റ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |