കുന്ദമംഗലം:കേരള റിട്ടയേർഡ് ടീച്ചേർസ് കോൺഗസിൻ്റെ ആഭിമുഖ്യത്തിൽ, സംസ്ഥാനത്തെ എല്ലാ ജില്ലാ ട്രഷറികൾക്കു മുന്നിലും ധർണ നടത്തുന്നതിൻ്റെ ഭാഗമായി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സിവിൽ സ്റ്റേഷനു മുന്നിൽ നടത്തിയ ധർണ കെ.ആർ.ടി.സി. സംസ്ഥാന വൈസ് പ്രസിഡന്റ് എൻ. ശ്യാംകുമാർ ഉദ്ഘാടനം ചെയ്തു.2022 ന് ശേഷം പെൻഷൻ പറ്റിയവരുടെ ശമ്പളപരിഷക്കരണ കുടിശ്ശിക അനുവദിക്കുക, കുടിശ്ശികയായ ക്ഷാമാശ്വാസം അനുവദിക്കുക മെഡിസെപ്പിലെ അപാകത കൾ പരിഹരിച്ച് കാര്യക്ഷമമാക്കുക വിലക്കയറ്റം തടയുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ.പി.ജെ. ദേവസ്വ അദ്ധ്യക്ഷത വഹിച്ചു. സത്യൻ പയ്യോളി, ടി. ബാബുരാജൻ, മുഹമ്മദ് ഇസ്ഹാക്ക് ,പി.കെ.ഹരിദാസൻ ,കെ.എം. രമേശൻ, കെ.എസ്. ഷാജു എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |