ബേപ്പൂർ: കേരളത്തിൻ്റെ സാമൂഹിക നന്മക്കായി എത്രയും പെട്ടെന്ന് നിയമസഭ അന്ധവിശ്വാസ ചൂഷണ നിരോധന നിയമം പാസാക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നടുവട്ടം യൂണിറ്റ് വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. പി. ജയചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. എ. ബേബി വാർഷിക റിപ്പോർട്ടും പ്രേമരാജ്. പി.എൻ. സംഘടനാ രേഖയും അവതരിപ്പിച്ചു. മേഖല പ്രസിഡന്റ് പി.എൻ. പ്രകാശൻ ആസന്ന പ്രവർത്തനങ്ങൾ വിശദീകരിച്ചു. ഭരതൻ പള്ളിപ്പുറത്ത്, വിജയകൃഷ്ണൻ.പി, ശൈലേന്ദ്രൻ. എൻ, കെ.വിശ്വനാഥൻ, എൻ.അനിൽകുമാർ, എം.ലത എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി പി.ജയചന്ദ്രൻ (പ്രസിഡന്റ്), എ. ബേബി (സെക്രട്ടറി) വിജയകുമാർ രാരോത്ത് (വൈസ് പ്രസിഡന്റ്), മുരളീധരൻ.വി (ജോ: സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |