പയ്യോളി: വനിതാ ദിനത്തോടനുബന്ധിച്ച് പയ്യോളി മണ്ഡലം ഐ.എൻ.ടി.യു.സി. യുടെ ആഭിമുഖ്യത്തിൽ നടത്തിയ സ്ത്രീപക്ഷം 2025 മഹിളാ കോൺഗ്രസ് സംസ്ഥാന അഡ്വൈസറി മെമ്പർ മില്ലി മോഹൻ ഉദ്ഘാടനം ചെയ്തു. സ്ത്രീ തൊഴിലാളികളെ ആദരിച്ചു. ഐ.എൻ.ടി.യു.സി. പയ്യോളി മണ്ഡലം പ്രസിഡന്റ് എൻ.എം മനോജ് അദ്ധ്യക്ഷനായി. വർക്കിംഗ് വുമൺ കൗൺസിൽ ജില്ലാ പ്രസിഡന്റ് തസ്ലീന പി മുഖ്യാതിഥിയായി. സുമലത പി.മുഖ്യപ്രഭാഷണം നടത്തി. ഇ.കെ ശീതൾരാജ്, ടി.കെ നാരായണൻ ,കെ.ടി വിനോദൻ,കാര്യാട്ട് ഗോപാലൻ,രാജീവൻ പി.എം, സബീഷ് കുന്നങ്ങോത്ത്,അൻവർ കായരികണ്ടി,എം.ടി രഞ്ജിത്ത് ലാൽ, വി.കെ.സായി രാജേന്ദ്രൻ,സി.എൻ ബാലകൃഷ്ണൻ ,രതി, എം.കെ കെ. മുനിർ,അഫ്സൽ ഹമീദ് പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |