SignIn
Kerala Kaumudi Online
Thursday, 22 October 2026 6.45 PM IST

സുരാജിന്റെ മട്ടുപ്പാവിൽ എന്നും മാമ്പഴക്കാലം

suraj
വീടിന്റെ ടെറസിന് മുകളിൽ ഒരുക്കിയ മാവിൻ തോട്ടത്തിനരികെ സുരാജ്. ഫോട്ടോ...കെ.വിശ്വജിത്ത്

കോഴിക്കോട്: വീടിന്റെ മട്ടുപ്പാവിൽ വരെ മാവുകൾ വച്ചുപിടിപ്പിച്ച ബേപ്പൂർ നടുവട്ടം കെെയിടവഴിയിൽ സുരാജിന്റെ വീട്ടിൽ എന്നും മാമ്പഴക്കാലം.
സ്വദേശികളും വിദേശികളുമായ 180ലധികം ഇനം മാവുകൾ സമ്മാനിക്കുന്നതാണ് ഈ സമൃദ്ധി. ആകെയുള്ള ഇരുപത് സെന്റ് സ്ഥലവും മാവുകൾക്കുള്ളതാണ് . മുറ്റത്തെ പടുകൂറ്റൻ നീലം മാവിന്റെ വേരുകൾ വീടിന്റെ പടിക്കെട്ടിലേക്ക് അഴ്ന്നപ്പോൾ പടിക്കെട്ടാണ് മാറ്റിപ്പണിതത്.അന്യംനിന്നു പോവുന്ന മാവിനങ്ങളുടെ അതിജീവനമാണ് മരപ്പണിക്കാരനായ ഈ 45കാരന്റെ ലക്ഷ്യം.

എവിടെ പോയാലും വഴിയോരങ്ങളിലേയും പറമ്പുകളിലേയും മാവുകളിൽ നിന്ന് കമ്പ് ശേഖരിക്കും. ബഡ് ചെയ്ത് തെെകളാക്കും. വാട്സാപ്പ് ഗ്രൂപ്പ് വഴിയും ശേഖരിക്കും.ഡ്രമ്മുകളിലും ചട്ടികളിലും പോളിത്തീൻ കവറുകളിലുമാണ് നട്ടുവളർത്തുന്നത്. വീട്ടിലുണ്ടാക്കുന്ന ജെെവവളമാണ് ഉപയോഗിക്കുന്നത്.

മാങ്ങകൾ അയൽവാസികൾക്കടക്കം നൽകും. ആവശ്യക്കാർക്ക് തെെകൾ സൗജന്യമായി നൽകും. ഭാര്യ ധന്യ, മക്കളായ അനയ്, അനന്യ എന്നിവർ കൃഷിയിൽ സഹായിക്കുന്നുണ്ട്.


തനിനാടൻ മുതൽ

വിദേശി വരെ

വംശനാശ ഭീഷണിയുള്ള കോഴിക്കോടൻ ഒളോർ, ചേലൻ തുടങ്ങിയവയും ശേഖരത്തിലുണ്ട്. മൂവാണ്ടൻ, നീലൻ, കിളിച്ചുണ്ടൻ, കോമാങ്ങ (കപ്പായ്), ചക്കരക്കുട്ടി, തത്തച്ചുണ്ടൻ, കർപ്പൂരമാങ്ങ, കോശ്ശേരി, മൊഗ്രാൽ തുടങ്ങിയ നൂറോളം ഇനങ്ങൾ നാടനാണ്.

ബന്നറ്റ് അൽഫോൺസ, നാസിക് പസന്ത്, കാലപ്പാടി, റുമാനി, സോത്താപ്പുരി, പണ്ടാരക്കണ്ടി,കേസർ, നിയാസാക്കി തുടങ്ങിയവയാണ് മറുനാടൻ മാവുകൾ.

ഹോംസിയാംഗ്, വർഷത്തിൽ മൂന്ന് തവണ കായ്ക്കുന്ന കാറ്റിമോൺ, നാംഡോക്മെെ, ക്യാസാംറോഡ് തുടങ്ങി 13 വിദേശി മാവുകളുമുണ്ട്. അധികം അറിയപ്പെടാത്ത സൂപ്പർക്യൂൻ, യെല്ലോഎയ്ഞ്ചൽ, നവാൽ ബ്ളൂ എന്നിവയും കൃഷി ചെയ്യുന്നു.

`അപൂർവ രുചിയുള്ള നാടൻമാങ്ങകൾ നാടിന് അന്യമാവരുത്. അത്തരം മാവുകൾ തീർച്ചയായും സംരക്ഷിക്കണം.'

-കെ.വി.സുരാജ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL