രാമനാട്ടുകര: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് രാമനാട്ടുകര യൂണിറ്റ് സംഘടിപ്പിച്ച ലഹരിക്കെതിരെയുള്ള പ്രതിഷേധ ജ്വാല യൂത്ത് വിംഗ് സംസ്ഥാന പ്രസിഡന്റ് സലിം രാമനാട്ടുകര ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ യൂത്ത് വിംഗ് യൂണിറ്റ് പ്രസിഡന്റ് പി.പി ബഷീർ അദ്ധ്യക്ഷത വഹിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി രാമനാട്ടുകര യൂണിറ്റ് പ്രസിഡന്റ് പി.എം അജ്മൽ മുഖ്യപ്രഭാഷണം നിർവഹിച്ചു. ജനറൽ സെക്രട്ടറി കെ.കെ വിനോദ് കുമാർ, ട്രഷറർ കെ.കെ ശിവദാസ്, അസ്ലം പാണ്ഡിക ശാല, ഷംസു കളരിക്കൽ, സി സന്തോഷ് കുമാർ,ആശ റഷീദ്, പ്രഭീഷ് മെട്രോ എന്നിവർ പ്രസംഗിച്ചു. വിളംബര ജാഥ സംഘടിപ്പിച്ചു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |