SignIn
Kerala Kaumudi Online
Thursday, 22 October 2026 8.58 PM IST

പച്ചക്കറികൃഷി പദ്ധതി ഉദ്ഘാടനം

photo
പച്ചക്കറികൃഷി പദ്ധതി പ്രസിഡന്റ് ജമീല സമദ് ഉദ്ഘാടനം ചെയ്തു

തിക്കോടി :ഗ്രാമപഞ്ചായത്ത് കൃഷിഭവൻ 2024-25 വർഷത്തെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന മൺചട്ടിയിൽ പച്ചക്കറി കൃഷി - മൺചട്ടി വിതരണം പദ്ധതിയുടെ ഉദ്ഘാടനം പ്രസിഡന്റ് ജമീല സമദ് നിർവഹിച്ചു.

വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രെനില സത്യൻ അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷക്കീല കെ.ടി, വാർഡ് മെമ്പർമാരായ വിബിത ബൈജു , ജിഷ കാട്ടിൽ , ഷീബ പുൽപ്പാണ്ടി , സിനിജ , കാർഷിക വികസന സമിതി അംഗങ്ങൾ എന്നിവർ പ്രസംഗിച്ചു. കൃഷി ഓഫീസർ അഞ്ജന രാജേന്ദ്രൻ സ്വാഗതവും അസിസ്റ്റന്റ് കൃഷി ഓഫീസർ സരിത കെ നന്ദിയും പറഞ്ഞു.

.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL