SignIn
Kerala Kaumudi Online
Thursday, 22 October 2026 8.58 PM IST

സ്മാർട്ടാവാൻ കൊയിലാണ്ടി: ഓഫീസ് കം ഷോപ്പിംഗ് കോംപ്ലക്സ് പൂർത്തീകരണത്തിലേക്ക്

photo
നഗരസഭ ഓഫീസ് കം ഷോപ്പിംഗ് കോംപ്ലക്സ് കെട്ടിടത്തിന്റെ രൂപമാതൃക

കൊയിലാണ്ടി: 1994 രൂപീകൃതമായ കൊയിലാണ്ടി നഗരസഭയുടെ സ്വപ്ന പദ്ധതികളില്‍ ഒന്നായ ഷോപ്പിംഗ് കോംപ്ലക്സ് കെട്ടിടത്തിന്‍റെ നിര്‍മ്മാണം അന്തിമ ഘട്ടത്തിലേക്ക്. നഗരത്തിന്‍റെ മുഖഛായ മാറുന്ന തരത്തില്‍ ആധുനിക സജീകരണങ്ങളോട് കൂടിയ കെട്ടിടസമുച്ചയം. 21 കോടി രൂപ ചെലവിൽ 63,000 സ്ക്വയർ ഫീറ്റിൽ ആറ് നിലകളായാണ് നിർമ്മിച്ചിട്ടൂള്ളത്. കോഴിക്കോട് എൻ.ഐ.ടിയാണ് കെട്ടിടത്തിന്റെ ആർക്കിടെക്ച്ചർ ഡിസൈൻ ചെയത് പ്രവൃത്തി മോണിറ്റർ ചെയ്യുന്നത്. മഞ്ചേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന നിർമ്മാൺ കൺസ്ട്രക്ഷനാണ് നിർമ്മാണ പ്രവൃത്തി ഏറ്റെടുത്ത് നടത്തുന്നത്. കെട്ടിടത്തില്‍ ഷോപ്പിംഗ് മാൾ, ജ്വല്ലറികൾ, ഹൈപ്പർ മാർക്കറ്റ് ബ്രാൻഡഡ് ഫാഷൻ ഷോപ്പുകൾ, കോൺഫറൻസ് ഹാൾ, മള്‍ട്ടി പ്ലക്സ് തിയ്യേറ്റര്‍, ഫുഡ് കോര്‍ട്ട്, കടലിലേക്ക് കാഴ്ചയുള്ള സീ വ്യൂ റൂഫ് ടോപ്പ്, ചിൽഡ്രൻ ഫൺ ഏരിയ എന്നിവയ്ക്ക് ആവശ്യമായ സ്ഥല സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. താഴത്തെ നിലയിൽ നൂറു കാറുകൾക്കും 300 ബൈക്കുകൾക്കും പാർക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്. ഷോപ്പിംഗ് കോംപ്ലക്സ് കെട്ടിടത്തിന്‍റെ ഉദ്ഘാടനം സെപ്തംബര്‍ മാസത്തില്‍ നടത്തുമെന്ന് നഗരസഭ ഉദ്ദേശിക്കുന്നതെന്ന് ചെയർപേഴ്സൺ സുധകിഴക്കെപ്പാട്ടും വൈസ്ചെയർമാൻ അഡ്വ 'കെ: 'സത്യനും പറഞ്ഞു. ലേലം ഈ മാസം12, 13 തിയതികളിൽ നഗര ഹൃദയത്തിലെ ഷോപ്പിംഗ്‌ കോംപ്ലക്സ് പരിസരത്ത് നടക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL