വടകര: വെള്ളികുളങ്ങര എൽ.പി.സ്കൂൾ ശതാബ്ദി ആഘോഷത്തിൻ്റെ ഭാഗമായി സ്കൂൾ പൂർവ വിദ്യാർത്ഥികളായ ഡോക്ടർ മാരെ പങ്കെടുപ്പിച്ചു കൊണ്ട് ആരോഗ്യ സെമിനാർ സംഘടിപ്പിച്ചു. ഡോ: വിവേക് നമ്പ്യാർ, അസോ. പ്രൊഫ. ഡോ: ആർ. ഭവിത്ത് ,അസോ. പ്രൊഫ ഡോ:എ.ടി. രഞ്ജിഷ് ക്ലാസെടുത്തു. ഒഞ്ചിയം ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ യു.എം. സുരേന്ദ്രൻ സെമിനാർ ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ കെ.അശോകൻ അദ്ധ്യക്ഷത വഹിച്ചു. ഷീജ രാധാകൃഷ്ണൻ മോഡറേറ്ററായി. ബാബു പൂളക്കൂൽ , വി.പി. സുരേന്ദ്രൻ , കെ. ബാലകൃഷ്ണ കുറുപ്പ് , പി. രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |