വടകര: ഗ്രാമപഞ്ചായത്ത് എ.ഇ ഓഫീസിലെ വനിത ജീവനക്കാരിയെ കൈയേറ്റം ചെയ്യുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്ത ക്ലാർക്കിനെതിരെ ഭരണസമിതി എടുത്ത തീരുമാനം നടപ്പാക്കാത്ത സെക്രട്ടറിയുടെയും പ്രസിഡന്റിന്റെയും ധിക്കാര നിലപാടിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് അഴിയൂർ പഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധ മാർച്ചും ധർണയും നടത്തി. സി.പി.എം ഒഞ്ചിയം ഏരിയ കമ്മിറ്റി അംഗം പി.ശ്രീധരൻ ഉദ്ഘാടനം ചെയ്തു. എൽ.ഡി.എഫ് പഞ്ചായത്ത് കൺവീനർ എം.പി ബാബു സ്വാഗതം പറഞ്ഞു. കൈപ്പാട്ടിൽ ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു. എൽ.ഡി.എഫ് നേതാക്കളായ എ.ടി ശ്രീധരൻ, കെ.എ സുരേന്ദ്രൻ, മുബാസ് കല്ലേരി, കെ.പി പ്രമോദ്, റഫീഖ് അഴിയൂർ, കെ.പി പ്രീജിത്ത് കുമാർ, പങ്കജാക്ഷി എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |